സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതി പുതിയ വിവാദത്തിൽ; ചിത്രത്തിന്റെ പ്രദർശനത്തിൽ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു

സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതി പുതിയ വിവാദത്തിൽ. ചിത്രത്തിന്റെ പ്രദർശനത്തിൽ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് ജയ്പുരിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള നാഗർഗഡ് കോട്ടയിൽ പദ്മാവതി പരാമർശങ്ങൾ ഏഴുതിവെച്ചതിന് സമീപം ചേതൻ എന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതീകാത്മകമായുള്ള പ്രതിഷേധമില്ല, കോലം കത്തിക്കിലില്ല, പദ്മാവതിക്ക് വേണ്ടി ഞങ്ങൾ കൊല്ലും എന്ന് മൃതദേഹത്തിന് സമീപത്തെ കല്ലിൽ എഴുതി വച്ചിട്ടുണ്ട്.
എന്നാൽ യുവാവിന്റെ മരണം ആത്മഹത്യ തന്നെയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംഭവത്തിൽ തങ്ങൾക്ക് യാതൊരു തരത്തിലും ഉത്തരവാദിത്തമില്ലെന്ന പ്രസ്താവനയുമായി രജ്പുത്ര കർണി സേന രംഗത്തു വന്നു. ചിത്രത്തിനെതിരെ വൻ പ്രതിഷേധമാണ് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്.
ചിത്രത്തിൽ ചിറ്റോറിലെ റാണി പദ്മവതിയുടെയും ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെയും പ്രണയരംഗങ്ങളുണ്ടെന്നാണ് ഇവരുടെ ആരോപണം. അതുകൊണ്ടു തന്നെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം.

https://www.facebook.com/Malayalivartha



























