'മോഡിയ്ക്ക് ചിത്തഭ്രമം' ;'പദ്മാവതി'യെ ഇരുകയ്യും നീട്ടി സ്വീകരിച്ച് മമത ബാനർജി

സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് സിനിമ 'പദ്മാവതി'യ്ക്ക് ബി.ജെ.പി സംസ്ഥാനങ്ങള്‍ വിലക്കേര്‍പ്പെടുത്തുമ്ബോള്‍ സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി മമത. ബന്‍സാലിയെയും പദ്മാവതി ടീമിനെയും ബംഗാള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഒരുക്കമാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാന്‍ തയ്യാറാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ബംഗാളില്‍ പ്രത്യേക സംവിധാനം ഒരുക്കി നല്‍കും. ബംഗാള്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇക്കാര്യം നിര്‍വഹിക്കുമെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി ചിത്തഭ്രമക്കാരാനണെന്നും ബംഗാളില്‍ നിക്ഷേപം നടത്താന്‍ കമ്ബനികളെ മോഡി അനുവദിക്കുന്നില്ലെന്നും ബംഗാളില്‍ നിക്ഷേപം നടത്തരുതെന്ന് കമ്ബനികളോട് കേന്ദ്രം ആവശ്യപ്പെടുന്നുവെന്നും അവര്‍ ആരോപിച്ചു.
തുക്ക് പരിഷ്കാരമായിരുന്നു മോഡിയുടെ നോട്ട് നിരോധനം. കള്ളപ്പണക്കാരെ പിടിക്കാനുള്ള പദ്ധതി ആയിരുന്നില്ല അതെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്കു പോലും നോട്ട് നിരോധനത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























