ഭിക്ഷക്കാരിയാണ് എന്നാല്‍ കോടീശ്വരിയുമാണ്... ക്ഷേത്ര നവീകരണത്തിന് ഭിക്ഷക്കാരി നല്‍കിയ സംഭാവതുക എത്രയാണെന്നോ...

ക്ഷേത്ര നവീകരണത്തിന് ഭിക്ഷക്കാരിയുടെ സംഭാവന രണ്ടര ലക്ഷം രൂപ. മൈസൂരുവിലെ, പ്രസന്ന ആഞ്ജനേയ ക്ഷേത്രത്തിന് 85 കാരിയായ സീതാലക്ഷ്മിയെന്ന യാചകയാണ് ഇത്രയും തുക സംഭാവന നല്‍കിയത്.
വെണ്ടിക്കൊപ്പാളിലെ ആഞ്ജനേയ ക്ഷേത്രത്തിന്റെ മുന്‍പിലാണ് സീതാലക്ഷ്മി വര്‍ഷങ്ങളായി ഭിക്ഷ യാചിക്കാറ്. പുലര്‍ച്ചെ മുതല്‍ രാത്രി വരെ സീതാലക്ഷ്മി ഇവിടെയുണ്ടാകും. യാദവഗിരി സ്വദേശിയാണ് സീതാ ലക്ഷ്മി.
സഹോദരനോടൊപ്പമാണ് താമസം. വീട്ടുജോലികള്‍ ചെയ്ത് ഉപജീവനം കണ്ടെത്തിയിരുന്ന ഇവര്‍, ആരോഗ്യം ക്ഷയിച്ചതോടെയാണ് യാചക വേഷം കെട്ടിയത്.
ഇക്കഴിഞ്ഞയിടെ ക്ഷേത്ര നവീകരണത്തിനായി കമ്മിറ്റി സംഭാവന തേടാന്‍ തുടങ്ങിയതോടെ ഇവര്‍ ഭാരവാഹികളെ സ്വമേധയാ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ പക്കലുള്ള രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സമ്മാനിച്ചു.
എല്ലാ ഹനുമാന്‍ ജയന്തിക്കും ഭക്തര്‍ക്ക് പ്രത്യേക പ്രസാദം നല്‍കണമെന്ന നിര്‍ദേശം മാത്രമാണ് അവര്‍ അമ്പല കമ്മിറ്റിക്ക് മുന്‍പില്‍ വെച്ചത്.
ഇത്രയും തുക സംഭാവന ചെയ്ത സ്ത്രീക്ക് ക്ഷേത്രം ഊഷ്മള സ്വീകരണവും ഏര്‍പ്പെടുത്തി. യനേരത്തേ ഗണേശോത്സവ നടത്തിപ്പിനായി ഇവര്‍ മുപ്പതിനായിരം രൂപയും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























