ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനെ അടിക്കുന്ന ആള്‍ക്ക് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രംഗത്ത്

ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനെ അടിക്കുന്ന ആള്‍ക്ക് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രംഗത്ത്.
പാട്‌ന ജില്ല ബിജെപി മീഡിയ ഇന്‍ ചാര്‍ജായ അനില്‍ സാഹ്നിയാണ് ഇത്തരത്തില്‍ വിവാദ പ്രസ്ഥാവനയുമായി മുന്നില്‍ വന്നത്. നേരത്തെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ യാദവിനെ വീട്ടില്‍കയറി അടിക്കുമെന്ന് തേജ് പ്രതാപ് യാദവ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന് മറുപടി അതേനാണയത്തില്‍ തന്നെ നല്‍കുവാനാണ് ആഗ്രഹിക്കുന്നതെന്ന് അനില്‍ പറഞ്ഞു. സുശീല്‍ കുമാര്‍ മോദിയോട് മാപ്പ് പറയുന്നവരെ തേജിന്റെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും പറഞ്ഞിരുന്നു.
കൂടുതല്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ നിന്നും മകനെ തടയണമെന്നും ഉപമുഖ്യമന്ത്രി ലാലുവിനോട് ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha



























