ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസിൽ പി.വി സിന്ധു ഫൈനലില്‍ ; വിജയം മുന്‍ ലോക ബാഡ്മിന്‍റണ്‍ ജേതാവിനെ പരാജയപ്പെടുത്തി

പി.വി സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. മുന്‍ ലോക ബാഡ്മിന്‍റണ്‍ ജേതാവ് ഇന്തോനേഷ്യയുടെ രാച്ചനോക് ഇന്റാനോണിനെ കീഴടക്കിയാണ് സിന്ധു സെമി ഫൈനലില്‍ എത്തിയത്. സ്കോര്‍: 21-17, 21-17.
ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിന്ധു ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധുവിന്റെ ജയം. കഴിഞ്ഞ ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയും നിലവിലെ ചാമ്ബ്യനുമായ തായി സു തന്നെയാണ് ഇത്തവണയും സിന്ധുവിന്റെ ഫൈനല്‍ എതിരാളി.
https://www.facebook.com/Malayalivartha



























