പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ തിരിച്ചടിച്ച് ഇന്ത്യ ; നിയന്ത്രണ രേഖയിൽ പൊരിഞ്ഞ പോര്

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ചൊവ്വാഴ്ച രാവിലെയാണ് പാക്ക് സൈന്യം വെനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണ രേഖയിൽ ആക്രമണം നടത്തിയത്. രജൗരി ജില്ലയിലായിരുന്നു ആക്രമണം.
മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക്ക് ആക്രമണമെന്ന് സൈന്യം അറിയിച്ചു. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. അരമണിക്കൂറോളം കനത്ത വെടിവയ്പ്പ് നിയന്ത്രണ രേഖയിലുണ്ടായെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സൈന്യം അറിയിച്ചു. ഒരാഴ്ചയിലെ ശാന്തതയ്ക്ക് ശേഷമാണ് പാക്ക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha



























