സീരിയൽ രംഗം അനുകരിക്കാന്‍ ശ്രമിച്ച രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം ;പ്രാര്‍ത്ഥന എന്ന കുരുന്നിന്റെ ജീവനെടുത്തത് നന്ദിനി ഷോ

ടി.വി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കന്നഡ ടി.വി സീരിയല്‍ കണ്ട് അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരിയായ പ്രാര്‍ത്ഥന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
കന്നഡ ചാനലിലെ പ്രശസ്തമായ 'നന്ദിനി' ഷോ കണ്ട പെണ്‍കുട്ടി ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചതോടെ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
നവംബര്‍ 11ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നടന്ന സംഭവമാണെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്.സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പ്രാര്‍ത്ഥന. തീപിടിച്ചാല്‍ അപകടമുണ്ടാകുമെന്ന് തിരിച്ചറിയില്ലാതെ തമാശയായാണ് പെണ്‍കുട്ടി ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറയുന്നു
https://www.facebook.com/Malayalivartha



























