കുളിമുറിയില്‍ തലചുറ്റി വീണ് ആന്റണിക്ക് പരിക്കേറ്റു; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍, ഡല്‍ഹിയിലെ ആര്‍.എം ലോധ ആശുപത്രിയിലാണ് ചികില്‍സ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍.എം ലോധ ആശുപത്രിയിലാണ് അദ്ദേഹം കഴിയുന്നത്. തലചുറ്റലുണ്ടായ ആന്റണി കുളിമുറിയില്‍ വീണ് പരിക്കേറ്റിരുന്നു. 24 മണിക്കൂര്‍ അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എഴുപത് വയസ് പിന്നിട്ട ആന്റണി പൂര്‍ണ ആരോഗ്യവാനായിരുന്നു. എ.ഐ.സി.സി തെരഞ്ഞെടുപ്പ് പരിപാടികളിലും മറ്റും സജീവമായിരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന, രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.
https://www.facebook.com/Malayalivartha



























