ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയില്‍

ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയിലെത്തി. സോചിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ ഉഭയകക്ഷി ചര്‍ച്ച നടത്തും.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ഉച്ചകോടിയുടെ പ്രിലിമിനറി സെക്ഷനില്‍ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി അന്നേ ദിവസം റഷ്യന്‍ പ്രധാനമന്ത്രി ദിമ്രിതി മെദ് വദേവുമായി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ രണ്ടിന് സുഷമ ഇന്ത്യയിലേക്ക് മടങ്ങും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്നു വരെ റഷ്യയിലെ സോചിയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുക.
https://www.facebook.com/Malayalivartha



























