കോടതിയില്‍ ഹാജരാകാനെത്തിയ ഗുണ്ടാതലവനെ പരസ്യമായി വെട്ടിക്കൊലപ്പെടുത്തി ; ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കോടതിയില്‍ ഹാജരാകുന്നതിനു വേണ്ടിയെത്തിയ ഗുണ്ടാതലവനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലെ ജോര്ജ്ടൗണ് കോടതിക്കു മുന്നില്‍വെച്ച് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിജയ് കുമാര്‍(28) എന്ന വിജിയാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടയാളുടെ പേരില്‍ കാശിമേട് പൊലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമമുള്‍പ്പെടെ എട്ടു കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ഒരു കേസില്‍ ഹാജരാകുന്നതിനു വേണ്ടിയായിരുന്നു വിജി കോടതിയിലെത്തിയത്. എന്നാല്‍ ഉച്ചയ്ക്കുശേഷമെ ആ കേസ് പരിഗണിക്കൂ എന്നറിഞ്ഞ വിജി, കോടതിയില്‍നിന്നു പുറത്തേക്കു വരുന്നതിനിടെയാണ് ഒരുസംഘമാളുകള്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്.
മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമിസംഘം ഇയാളെ നിരവധി തവണ വെട്ടിയത്. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരണത്തിനു കീഴടങ്ങി. സംഭവം സമീപത്തെ കടയിലെ സിസിടിവിയില്‍ പത്തിഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha



























