ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു. കാൺപുരിൽലെ ബിൽഹോറിലായിരുന്നു സംഭവം. മാധ്യമപ്രവർത്തകനായ നവീനാണ് മരിച്ചത്. വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ബൈക്കിലെത്തിയ അജ്ഞാതർ നവീനുനേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു ശേഷം ഇതുവരെ ഗൗരിയുൾപ്പെടെ നാല് മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബംഗളൂരുവിലെ വീടിനു മുന്നിലായിരുന്നു ഗൗരി വെടിയേറ്റു വീണത്. ഗൗരിയുടെ കൊലയാളികളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
നവംബർ 22 ന് സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ടിഎസ്ആർ ജവാന്റെ വെടിയേറ്റാണ് സുദീപ് ദത്ത മരിച്ചത്. ബംഗാളി ദിനപത്രം സ്യാന്ദൻ പത്രികയുടെ റിപ്പോർട്ടറായിരുന്നു സുദീപ് ദത്ത. സെപ്റ്റംബറിലും ഒരു മാധ്യമപ്രവർത്തകന് ജീവൻ നഷ്ടപ്പെട്ടു. ത്രിപുരയിലെ മാണ്ഡിയിൽ ശാന്തനു ഭൗമിക് എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha



























