മാധ്യമപ്രവര്‍ത്തകന്‍ നവീന്‍ ഗുപ്ത കൊല്ലപ്പെട്ടു, നവീന്‍ കിടന്നത് രക്തത്തില്‍ കുളിച്ചു,മരണത്തില്‍ ദുരൂഹത

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. മാധ്യമപ്രവര്‍ത്തകനായ നവീന്‍ ഗുപ്ത (35) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവെക്കുകയായിരുന്നു. കാണ്‍പൂരിലെ ബില്‍ഹാറില്‍ വ്യാഴാഴ്ചയാണ് സംഭവം. കൊലയാളികളെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
തന്റെ സഹോദരന്റെ വസ്ത്ര വ്യാപാരത്തിന് പിന്നില്‍ നിന്ന് ആരോ വിളിച്ചതനുസരിച്ച് പോയതായിരുന്നു ഗുപ്ത. എന്നാല്‍ പെട്ടെന്ന് വെടിയൊച്ച കേട്ടതോടെ സഹോദരനും മറ്റും ഓടി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗുപ്തയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതികളെ ഉടന്‍ തന്നെ കണ്ടെത്തണമെന്നും ഡി ജി പി സല്‍ഖാന്‍ സിങ് കാണ്‍പൂര്‍ പോലീസിന് നിര്‍ദേശം നല്‍കി. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു ശേഷം അഞ്ചോളം മാധ്യമപ്രവര്‍ത്തകരാണ് ഇത് വരെ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha



























