എ.കെ ആന്റണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

കുളിമുറിയില്‍ കുഴഞ്ഞു വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. വീഴ്ചയില്‍ തലയ്‌ക്കേറ്റ മുറിവിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയമായി. ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും നില മെച്ചപ്പെട്ടതിനാല്‍ വേണ്ടെന്നു വച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി ഇന്നലെ ആന്റണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഇന്നു നടക്കാനിരുന്ന പടയൊരുക്കം പരിപാടിയുടെ സമാപനം മാറ്റി വച്ചതറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ആന്റണി ഫോണില്‍ സംസാരിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടര്‍ന്നാണ് കുളിമുറിയില്‍ കുഴഞ്ഞു വീണത്.
https://www.facebook.com/Malayalivartha



























