ഭാര്യ നല്‍കിയ ഭക്ഷണത്തിന്ചൂടില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കൊന്നു

തണുത്ത ഭക്ഷണം നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാകിസ്ഥാന്‍ സര്‍ഗോദ സ്വദേശിനിയായ റോഷന്‍ ബീബിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ഫിറോസ് ഖാനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
രാത്രി അത്താഴം കഴിക്കാന്‍ ഇരുന്ന ഫിറോസ് ഖാന് ഭാര്യ ചൂടില്ലാത്ത ഭക്ഷണമായിരുന്നു നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് കുപിതനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം കൃത്യത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് മുങ്ങി. ഇയാള്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























