ബോക്സിങ് മെഡൽ ജേതാക്കൾക്ക് സമ്മാനം പശുക്കൾ

ലോക യൂത്ത് വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാക്കൾക്ക് ഓരോ പശുക്കളെ വീതം സമ്മാനമായി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധൻകാറാണ് കായിക താരങ്ങൾക്ക് സമ്മാനം പ്രഖ്യാപിച്ചത്. ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ശശി എന്നിവരാണ് ബോക്സിങിൽ സ്വർണമെഡൽ കരസ്ഥമാക്കിയത്.
സാധാരണയായി പണമാണ് എല്ലാവരും സമ്മാനമായി കൊടുക്കാറ്. എന്നാൽ ഹരിയാനയുടെ അഭിമാനമുയർത്തിയ വനിതാ താരങ്ങൾക്ക് വ്യത്യസ്തമായൊരു സമ്മാനം തന്നെ കൊടുക്കേണ്ടതുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. പശു സമ്മാനം ലഭിക്കുന്നതിലൂടെ താരങ്ങൾക്ക് ഗുണമേൻമയുള്ള പാല്‍ ലഭിക്കുമെന്നും അങ്ങനെ അവര്‍ക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ഉണ്ടാകുമെന്നും സായിയുടെ ബോക്സിങ് അക്കാദമിയിൽ നടന്ന സ്വീകരണ ചടങ്ങിൽ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























