കന്നുകാലി കശാപ്പ് നിരോധന നിയമം പിൻവലിച്ചു

സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിച്ചു. മേയ് 25ന് ഇറക്കിയ വിജ്ഞാപനത്തിൽ കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയവയെ കശാപ്പ് ആവശ്യത്തിനായി വിൽക്കുന്നതിനായിരുന്നു നിരോധനം. കേരളം, പശ്ചിമ ബംഗാൾ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.
വിജ്ഞാപനം പിൻവലിച്ചു പുതിയത് ഇറക്കുന്നതു സംബന്ധിച്ചു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേന്ദ്ര നിയമമന്ത്രാലയത്തിനു കത്തയച്ചിരുന്നു. നിയമമന്ത്രാലയത്തിന്റെ കൂടി അനുമതിയോടെയാണ് വിജ്ഞാപനം പിൻവലിച്ചത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ഭേദഗതികളോടെ പുതിയ കരട് വിജ്ഞാപനം ഉടൻതന്നെ പുറത്തിറക്കാനാണ് കേന്ദ്രം തയാറെടുക്കുന്നത്.
https://www.facebook.com/Malayalivartha


























