കൂട്ടമാനഭംഗത്തിനിരയായെന്ന് യുവതിയുടെ വ്യാജപരാതി... പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്?

കൂട്ടമാനഭംഗത്തിനിരയായെന്ന യുവതിയുടെ വ്യാജപരാതിയില്‍ യുവതി തന്നെ കുടുങ്ങി. ഉത്തര്‍പ്രദേശിലെ മിരാന്‍പൂര്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച് മൂന്ന് യുവാക്കള്‍ തനിക്ക് മോട്ടോര്‍ബൈക്കില്‍ ലിഫ്റ്റ് തരാമെന്ന് വാഗ്ദാനം ചെയ്തതായും തുടര്‍ന്ന് അവര്‍ തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
എന്നാല്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതി വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് യുവതിയെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ആ മൂന്ന് യുവാക്കളോടും യുവതിയുടെ കൂടെയുണ്ടായിരുന്നവര്‍ക്ക് പകയുണ്ടായിരുന്നെന്നും യുവാക്കളെ കുടുക്കാന്‍ കള്ളക്കേസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ തനിക്ക് പണം നല്‍കിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha


























