ഭക്ഷണത്തില്‍ എണ്ണ കൂടി പോയി... ഭര്‍ത്താവ് ഭാര്യയെ ചെയ്തത്

പാകം ചെയ്ത ഭക്ഷണത്തില്‍ എണ്ണ കൂടി പോയതിന് ഭര്‍ത്താവ് ഭാര്യയോട് കാണിച്ചത് അല്പം കടന്നു പോയി. കര്‍ണ്ണാടകയിലെ നെലോഗി ഗ്രാമത്തിലാണ് മൃഗീയമായ സംഭവം അരങ്ങേറിയത്. ഭക്ഷണത്തില്‍ എണ്ണ കൂടി പോയതില്‍ രോക്ഷം പൂണ്ട ഭര്‍ത്താവ് അടുക്കളയില്‍ പോയി തിളച്ച എണ്ണ ഭാര്യയുടെ മുഖത്ത് ഒഴിച്ച ശേഷം കലിയടങ്ങാതെയായപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
ഭീമശങ്കര്‍ എന്ന യുവാവണ് തന്റെ ഭാര്യയോട് ഈ കൊടുംക്രൂരത ചെയ്തത്. തുടര്‍ന്ന് ഇരുപത്തിരണ്ടുകാരിയായ പാര്‍വതിയെ ബാസവേശ്വര ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ശരീരത്തിന്റെ 50 ശതമാനവും കടുത്ത പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭീമശങ്കറിന് എതിരെ വധശ്രമത്തിന് കേസെടുത്ത് നെലോഗി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























