ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ യുവാവ് തട്ടികൊണ്ടുപ്പോയി പീഡിപ്പിച്ചു

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ ചടങ്ങിനിടെ 19കാരനായ യുവാവ് തട്ടിക്കൊണ്ടുപ്പോയി പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കിയാണ് തട്ടിക്കൊണ്ട് പോയത്.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് ഇവര്‍ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷിച്ച ബന്ധുക്കൾ കുട്ടിയെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പെണ്‍കുട്ടിയ്ക്ക് നല്‍കിയ ശീതള പാനീയത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മയക്കു മരുന്ന് ചേര്‍ക്കുകയായിരുന്നു. സംഭവത്തിൽ വിനയ് സിങ് എന്ന യുവാവ് പോലീസ് പിടിയിലായി. യുവാവിനെ സഹായിച്ച മറ്റ് രണ്ട്പേര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരുന്നു.
യുവാവിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം ആരോപിച്ചുള്ള മൂന്ന് പേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്.
https://www.facebook.com/Malayalivartha


























