ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് മൈക്രോസോഫ്റ്റില്‍ നിന്നും 1.4 കോടി രൂപ ശമ്പള വാഗ്ദാനം

ദില്ലി ഐഐടിയില്‍ നടന്നുവരുന്ന കാമ്പസ് ഇന്റര്‍വ്യൂവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 1.4 കോടി രൂപ വാര്‍ഷിക ശമ്പള വാഗ്ദാനം ലഭിച്ചു. മൈക്രോസോഫ്റ്റില്‍ നിന്നാണ് വിദ്യാര്‍ഥിക്ക് ജോലി വാഗ്ദാനം ലഭിച്ചത്. ചില വിദ്യാര്‍ഥികള്‍ക്കുകൂടി ഒരു കോടി രൂപയില്‍ കൂടുതല്‍ ശമ്പള വാഗ്ദാനം ലഭിച്ചിട്ടുണ്ട്.
അതേസമയം, എത്ര വിദ്യാര്‍ഥികളാണ് ഇവയില്‍ ഉള്‍പ്പെട്ടതെന്ന് ഐഐടി ദില്ലി ഇന്റുസ്ട്രിയല്‍ ലെയ്‌സണ്‍ ഓഫീസര്‍ അനിഷ്യ മദന്‍ വ്യക്തമാക്കിയില്ല. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ശമ്പള വാഗ്ദാനമാണ് ഇത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കമ്ബനികള്‍ ഇത്തവണ കാമ്പസിലെത്തുന്നുണ്ടെന്നും അവര്‍ അറിയിച്ചു. കാമ്പസ് അഭിമുഖം മെയ് 2017വരെ നീണ്ടുനില്‍ക്കും.
https://www.facebook.com/Malayalivartha


























