വസ്ത്രത്തിനു മുകളില്‍ പൂണുല്‍ ധരിക്കുന്ന ബ്രാഹ്മണനെ ആദ്യമായി കാണുന്നു; രാഹുല്‍ ഗാന്ധിയ്ക്കെതിരെ ബി.ജെ.പി ലോക് സഭാ എം.പി മീനാക്ഷി ലേഖി

വസ്ത്രത്തിനു മുകളില്‍ പൂണൂല്‍ധരിച്ച കോഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ബി.ജെ.പി ലോക് സഭാ എം.പി മീനാക്ഷി ലേഖി. വസ്ത്രത്തിനു മുകളില്‍ പൂണൂല്‍ധരിച്ച രാഹുൽ എന്ന ബ്രാഹ്മണന് ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്നാണ് മീനാക്ഷി ചോദിക്കുന്നത്.
വസ്ത്രത്തിനു മുകളില്‍ പൂണുല്‍ ധരിക്കുന്ന ബ്രാഹ്മണനെ താന്‍ ആദ്യമായി കാണുകയാണെന്നും മീനാക്ഷി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഗുജറാത്ത് ഘടകം രാഹുലിന്റെ വസ്ത്രത്തിന്റെ മുകളില്‍ പൂണൂല്‍ ദൃശ്യമായ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. പുണൂല് ധാരിയായ ബ്രാഹ്മണന് ശിവഭക്തനാണെന്ന് അവകാശപ്പെടുന്നു. ശ്രീരാമനും ശിവഭക്തനായിരുന്നു. എന്നാല്‍ ശ്രീരാമന്‍ ജീവിച്ചിരുന്നിട്ടേയില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
ശ്രീരാമന്‍ രാവണ നിഗ്രഹത്തിനായി ശ്രീലങ്കയിലേക്ക് നിര്‍മിച്ച രാമസേതുവും ഇല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതിനാല്‍ രാഹുല്‍ നയം വ്യക്തമാക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. 2007ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് രാമസേതു സമുദ്രം ഷിപ്പിങ്ങ് കനാല്‍ പദ്ധതിയുമായി ബദ്ധപ്പെട്ട് പുരാവസ്തു വകുപ്പ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രാമന്റെയും രാമസേതുവിന്റെയും നിലനില്‍പ്പിനെ നിഷേധിച്ചിരുന്നത്.
രാമനും രാമസേതുവും നിലനിന്നിരുന്നുവെന്നതിന് തെളിവില്ലെന്നായിരുന്നു സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നത്. വിവാദമായതിനെ തുടര്‍ന്ന് അത് പിന്നീട് പിന്‍വലിച്ച് പുതിയ സത്യവാങ്മൂലം നല്‍കിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചും രാഹുലിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നും മീനാക്ഷി ലേഖി പറഞ്ഞു.
https://www.facebook.com/Malayalivartha


























