ഇന്തോനേഷ്യയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 20 പേര്‍ മരിച്ചു

ഇന്തോനേഷ്യയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര്‍ മരിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്.
2000ലേറെ പേര്‍ താമസ സ്ഥലം വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് വിവരം. നൂറോളം കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര സഹായ യൂണിറ്റുകളും ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
മരണസംഖ്യ ഉയരാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന് സമീപത്ത് നിന്ന് ആള്‍ക്കാരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























