പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനെ അറസ്റ്റില്‍. വിവാഹ വേദിയില്‍ നിന്നുമാണ് 19കാരനും മറ്റ് രണ്ട്‌പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ പെണ്‍കുട്ടിയെ ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കിയാണ് തട്ടിക്കൊണ്ട് പോയത്. യുവാവിനെ സഹായിച്ച മറ്റ് രണ്ട്‌പേര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. വിനയ് സിങ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിക്ക് ശീതള പാനീയത്തില്‍ മയക്കു മരുന്ന് ചേര്‍ത്തു നല്‍കിയ ശേഷം വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ട് പോയാണ് പീഡിപ്പിച്ചതെന്ന് യുവാവ് പൊലീസിനു മൊഴിനല്‍കി.
https://www.facebook.com/Malayalivartha


























