ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ഇന്നും നാളെയും മാറ്റമില്ലാതെ തുടരും

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ഇന്നും നാളെയും മാറ്റമില്ലാതെ തുടരുമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ താപനിലയും കാറ്റിന്റെ അഭാവവും കാരണം ഞായറാഴ്ച തലസ്ഥാനത്തെ അന്തരീക്ഷം വിഷലിപ്തമായിരുന്നു.വായു മലിനീകരണ സൂചിക കൂടിയ അളവായ 500 ല്‍ 365 ആണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ഇത് മോശം വായു നിലവാരമാണ് കാണിക്കുന്നത്. ശനിയാഴ്ച ഇത് 331 ആയിരുന്നു.
ഇതേ നില ഇന്നും നാളെയും തുടരുമെന്നാണ് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് റിസേര്‍ച്ചിന്റെ (സഫര്‍) പ്രവചനം.
രണ്ട് ദിവസമായി തുടരുന്ന കുറഞ്ഞ താപനിലയും കാറ്റിന്റെ അഭാവവുമാണ് തലസ്ഥാന നഗരിയിലെ വായുവിലുള്ള മലിന കണങ്ങളുടെ സാന്ദ്രത കൂട്ടിയത്. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വളരെ കുറഞ്ഞ കാറ്റ് മാത്രുമാണ് നഗരത്തില്‍ വീശിയത്. വൈകുന്നേരമായതോടെ മണിക്കൂറില്‍ 6 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയെങ്കിലും മലിന കണങ്ങള്‍ അകറ്റാന്‍ അത് മതിയായിരുന്നില്ല.
മാസങ്ങളായുള്ള വായുമലിനീകരണം കാരണം ജനങ്ങളെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അലട്ടുന്നുണ്ട്. നഗരത്തില്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ ആസ്ത്മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങള്‍ വ്യാപകമായേക്കും.
https://www.facebook.com/Malayalivartha


























