മുല്ലപ്പെരിയാല്‍ അണക്കെട്ട്: പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ നടത്തിയ നിര്‍മാണങ്ങള്‍ അതേപടി തുടരാമെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ നടത്തിയ നിര്‍മാണങ്ങള്‍ അതേപടി തുടരാമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ തടസ ഹര്‍ജിയിലാണ് ഉത്തരവ്. കേരളം ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച കോടതി, പുതിയ നിര്‍മാണങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചു.
പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണു തമിഴ്‌നാടിന്റെ വാദം. 1886ലെ കരാറിന്റെ ലംഘനവും പെരിയാര്‍ കടുവ സങ്കേത പ്രദേശത്ത് അനധികൃതമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതുമാണെന്നും തമിഴ്‌നാട് വാദിക്കുന്നു.
https://www.facebook.com/Malayalivartha


























