ബോളിവുഡ് ഇതിഹാസതാരം ശശി കപൂര്‍ അന്തരിച്ചു

മൂന്ന് പതിറ്റാണ്ട് ബോളിവുഡിലെ നായകനിരയില്‍ തിളങ്ങിയ ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു വച്ചായിരുന്നു അന്ത്യം. 2011ൽ പത്മഭൂഷനും 2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച വ്യക്തിയാണ് ഇദ്ദേഹം. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശശി കപൂർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായിരുന്നു.1961ൽ പുറത്തിറങ്ങിയ ധർമ്മപുത്രയിലാണ് ആദ്യമായി നായക വേഷം ചെയ്യുന്നത്. 12ഓളം ഇംഗ്ളീഷ് ചിത്രങ്ങളിലും ശശി കപൂർ അഭിനയ മികവു തെളിയിച്ചു. അമിതാബ് ബച്ചനും റിഷി കപൂറും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച അജൂബയുടെ നിർമ്മാതാവും സംവിധായനുമായിരുന്നു ഇദ്ദേഹം.
https://www.facebook.com/Malayalivartha


























