പന്നി കര്‍ഷകനെ കോടീശ്വരനാക്കി

പന്നി ഇറച്ചി ഏറെ ഔഷധഗുണമുള്ളതാണ്. എന്നാല്‍ ഇത് അധികം പേരും കഴിക്കാറില്ല. ചൈനയില്‍ ഒരു കര്‍ഷകനെ കോടീശ്വരനാക്കിയിരിക്കുകയാണ് പന്നി. പന്നിയുടെ പിത്താശയത്തില്‍ നിന്ന് കിട്ടിയ കല്ലാണ് കര്‍ഷകനെ കോടീശ്വരനാക്കിയത്. കര്‍ഷകനായ ബോ ചനോലുവിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അപൂര്‍വ്വ ഔഷധമുള്ള കല്ലിന് ഏകദേശം 4,50,000 പൗണ്ട് (നാലുകോടി രൂപ) വിലയുണ്ട്.
മാംസത്തിനായാണ് ഇയാള്‍ പന്നിയെ അറുത്തത്. പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്ക്കുള്ള ഉത്തമ ഔഷധമാണ് നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുള്ള ഈ കല്ലിന്. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് വില ലഭിക്കുക. പശു, കാള തുടങ്ങിയവയുടെ പിത്താശയത്തില്‍ നിന്നും ഇത്തരത്തില്‍ കല്ലുകള്‍ ലഭിക്കാറുണ്ട്.
https://www.facebook.com/Malayalivartha


























