ഈ മിടുക്കിയാണ് താരം... എട്ടാംക്ലാസുകാരിയുടെ കൈയ്യക്ഷരത്തിന് പുരസ്‌കാരം

വാട്‌സ് ആപ്പിലൂടെയോ ഫെയ്‌സ് ബുക്കിലൂടെയോ ഈ കൈയ്യക്ഷരത്തിന്റെ ഫോട്ടോ കാണാത്തവരുണ്ടാകില്ല. അല്ലേ? ആരെയും മയക്കുന്ന ഈ കയ്യക്ഷരം ആരുടേതാണെന്ന് അറിയേണ്ടേ? നേപ്പാള്‍ സ്വദേശിയായ പ്രകൃതി മല്ലയുടേതാണ് ഈ കയ്യക്ഷരം.

ഈ എട്ടാംക്ലാസുകാരിയുടെ അക്ഷര വടിവ് എല്ലാവരേയും അതിശയിപ്പിക്കുകയാണ്. സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് പ്രകൃതി.
മികച്ച കയ്യക്ഷരത്തിന് നേപ്പാളി പട്ടാളത്തിന്റെ പുരസ്‌കാരം ലഭിച്ച പ്രകൃതിയുടേത് നേപ്പാളിലെ തന്റെ മികച്ച കയ്യെഴുത്തായി തെരഞ്ഞെടുത്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























