ഓഖിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം മറ്റൊരു ചുഴലിക്കാറ്റിന്റെ രൂപത്തിലേക്കെത്തിയേക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഓഖിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം മറ്റൊരു ചുഴലിക്കാറ്റിന്റെ രൂപത്തിലേക്കെത്തിയേക്കാന്‍ സാധ്യത. ഇവിടെ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് തമിഴ്‌നാട്-ആന്ധ്രാ തീരങ്ങളിലേക്ക് എത്തും. ഈ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ സാഗര്‍ എന്നായിരിക്കും പേര് നല്‍കുക.
വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട് വരുന്ന അടുത്ത ചുഴലിക്കാറ്റിന് പേരിടാനുള്ള അവസരം ഇന്ത്യയ്ക്കായതിനാലാണ് സാഗര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. കടല്‍ക്ഷോഭത്തിന്റേയും ചുഴലിക്കാറ്റിന്റേയും പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടലില്‍ പോയ മത്സ്യതൊഴിലാളികളോട് തിരിച്ചു വരാന്‍ രണ്ട് ദിവസം മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തമിഴ്‌നാട്, ആന്ധ്ര മേഖലയില്‍ കനത്ത മഴയായിരിക്കും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha


























