കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം .മരിച്ചവരില്‍ ഒരാള്‍ മലയാളി.കാസര്‍ഗോഡ് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കര്‍ണാടക സഹലേശ്വരപുരത്തിനും ഹാസനും ഇടയില്‍ ആലൂര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്ബര്‍ അബ്ദുല്‍ സലാം പാണലത്തിന്റെ മകള്‍ ഫാത്വിമത്ത് സുനീറ (25) യാണ് മരിച്ചത് . തിങ്കളാഴ്ച രാത്രിയാണ് ഫാത്വിമത്തും പിതാവും ഈ ബസില്‍ കയറിയത്. ബസ് ആലൂരിലെത്തിയപ്പോള്‍ എതിരെ വന്ന ദുര്‍ഗാംബ സ്ലീപ്പര്‍ കോച്ച് ബസുമായി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























