'ഗുജറാത്തില്‍ ബി.ജെ.പി കൂപ്പുകുത്തും'; ബി.ജെ.പിയുടെ പരാജയം പ്രവചിച്ച് ആം ആദ്മി പാര്‍ട്ടി മുന്‍ ദേശീയ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്

ഗുജറാത്തില്‍ ബി.ജെ.പി വന്‍ പരാജയമേറ്റ് വാങ്ങുമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ ദേശീയ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. ട്വിറ്ററിലൂടെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് എതിരാവുമെന്ന യോഗേന്ദ്ര യാദവിന്റെ പ്രവചനം.നേരത്തെ, എ.ബി.പി ന്യൂസ് ഹിന്ദി ചാനല്‍ നടത്തിയ സര്‍വേകള്‍ ഉയര്‍ത്തികാട്ടിയായിരുന്നു യാദവിന്‍റെ പ്രവചനം. ആഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ ബി.ജെ.പിയുടെ ലീഡ് 30 ശതമാനമായിരുന്നെന്നും ഒക്ടോബറില്‍ അത് 6 ശതമാനവും നവംബറില്‍ പൂജ്യം ശതമാനവുമായെന്നും യാദവ് ചൂണ്ടിക്കാട്ടുന്നു.
യോഗേന്ദ്ര യാദവിന്റെ ട്വീറ്റ്
കാറ്റ് വീശുന്നത് ബി.ജെ.പിക്ക് എതിരാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങും . അത് വലിയ രാഷ്ട്രീയ ഭൂകമ്ബം ഉണ്ടാക്കുമെന്നും യോഗേന്ദ്ര യാദവ് വ്യക്കമാക്കുന്നു.
https://www.facebook.com/Malayalivartha


























