ഖുശ്ബുവിന്റെ പേരിന് പിന്നാലെ സംഘി ട്രോളര്‍മാര്‍; കിടിലൻ മറുപടിയുമായി നടി

രാജ്യത്തെ പല പ്രമുഖരുടേയും ജാതിയും മതവും പേരും കണ്ടുപിടിക്കുന്ന തിരക്കിലാണ് സംഘപരിവാർ സംഘടനകൾ. ഏറ്റവും ഒടുവിൽ നടി ഖുശ്ബുവിന്റെ യഥാര്‍ത്ഥപേര് നഖാത് ഖാന്‍ ആണെന്ന കണ്ടുപിടിത്തമാണ് സംഘി ട്രോളര്‍മാര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് ചുട്ട മറുപടിയുമായി തന്നെയാണ് ഖുശ്ബു രംഗത്തെത്തി
'എന്റെ പേര് നഖാത് ഖാന്‍ ആണെന്ന വലിയ കണ്ടുപിടിത്തം നടത്തിയ മണ്ടന്‍മാരെ, എന്റെ രക്ഷിതാക്കള്‍ എനിക്ക് നല്‍കിയ പേരാണത്. അതെ ഞാന്‍ ഒരു ഖാന്‍ ആണ്, പക്ഷെ നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി' എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. നഖാത് ഖാന്‍ എന്നായിരുന്നു പേരെങ്കിലും സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റി ഖുശ്ബു എന്നാക്കുകയായിരുന്നു. ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
നേരത്തെ മലയാള സംവിധായകൻ കമലിന്റെ പേര് കമാലുദ്ദീനാണെന്നും തമിഴ് നടൻ വിജയ്യുടെ പേര് ജോസഫ് വിജയ് ആണെന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ അടക്കം അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തെന്നിന്ത്യൻ സൂപ്പർ നായികക്കെതിരെയും ഇത്തരമൊരു പരാമർശം ഉണ്ടായത്.
https://www.facebook.com/Malayalivartha


























