ദീപക്കു പിന്നാലെ നടൻ വിശാലിനും മത്സരിക്കാനാവില്ല; നാമനിര്‍ദ്ദേശ പത്രിക തള്ളി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറില്‍ ജയലളിതയുടെ സഹോദര പുത്രിയായ ദീപ ജയകുമാറിനു പിന്നാലെ തമിഴ് നടൻ വിശാലിന്റെയും നാമനിർദ്ദേശ പത്രിക തള്ളി.
ഡിസംബര്‍ 21നാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.നാമനിര്‍ദേശ പത്രികയില്‍ ദീപയുടെ സ്വത്ത് വിവരം രേഖപ്പെടുത്താത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയതെന്നാണ് വിവരം.എന്നാൽ വിശാലിനെ പിന്തുണയ്ക്കുന്നവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് താരത്തിന്റെ നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള കാരണമെന്നാണ് അറിയുന്നത്. മണ്ഡലത്തില്‍ നിന്നും ഡിഎംകെ, എഐഎഡിഎംകെ, ടി ടി വി ദിവകര്‍ എന്നിവര്‍ക്കൊപ്പം മത്സര രംഗത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാനാണ് താരം തയ്യാറെടുത്തത്.
എഐഎഡിഎംകെ ശശികല വിഭാഗത്തിന്റെ പ്രതിനിധിയായി ടി.ടി.വി. ദിനകരനും, എഐഎഡിഎംകെ ഔദ്യോഗീക വിഭാഗം പ്രതിനിധിയായി പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ.മമധുസൂദനനുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിനിമാ മേഖലയില്‍ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാല്‍. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്.
https://www.facebook.com/Malayalivartha


























