ബെഡ്‌റൂമില്‍ പോലും ക്യാമറ... സഹികെട്ട് ഭാര്യ

ബിസിനസുകാരനായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ഭാര്യ ആത്മഹത്യ ചെയ്തു. ഭോപ്പാലിലാണു സംഭവം നടന്നത്. സ്ത്രീധനത്തിന്റെ പേരിലായിരുന്നു നിരന്തരം ഭാര്യയേ പീഡിപ്പിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ഭര്‍ത്താവു വീട്ടിലെ എല്ലാ സ്ഥലങ്ങളിലും ക്യാമറ സ്ഥപിച്ചിരിക്കുകയാണ് എന്നു പറയുന്നു. കിടപ്പറയില്‍ പോലും ക്യാമറ ഉണ്ട് എന്നു യുവതി പറയുന്നു. സ്വന്തം സഹോദരിയോടു ഫോണില്‍ വിളിച്ചു പീഡനം മുഴുവന്‍ വിവരിച്ചു കേള്‍പ്പിച്ച ശേഷമാണു യുവതി ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്.
ഐഷാബാഗ് പോലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവു തനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് എന്നും എന്തിനാണു കേസ് കൊടുത്തത് എന്ന് തനിക്ക് അറിയില്ല എന്നു യുവതി സഹോദരിയോടു പറഞ്ഞിരുന്നു. സഹോദരി ഫോണില്‍ വിളിച്ചു പറഞ്ഞ കാര്യങ്ങളേക്കുറിച്ചു വിശദമായി ചോദിച്ച് അറിയുവാനുള്ള സമയം പോലും ലഭിച്ചില്ല എന്നും അതിനു മുമ്പു യുവതി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത എത്തി എന്നും സഹോദരി പറഞ്ഞു.
https://www.facebook.com/Malayalivartha


























