ഒടുവില്‍ നടന്‍ വിശാലിന്റെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു

നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. വിശദവിരങ്ങള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പത്രിക വീണ്ടും സ്വീകരിച്ചത്. വിശാലിനെ പിന്തുണണച്ചവരുടെ പേര് വിവരങ്ങള്‍ തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് നേരത്തെ പത്രിക തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് വിശാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പത്രിക സ്വീകരിച്ച കാര്യം വിശാല്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സത്യം വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക സ്വീകരിച്ചുവെന്നും താരം ട്വീറ്റ് ചെയ്തു.
ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ പത്രികയും സൂക്ഷമ പരിശോധനയില്‍ തള്ളിയിട്ടുണ്ട്. ദീപയുടെ സ്വത്തു വിവരങ്ങള്‍ പത്രികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തി. നവംബര്‍ 23 നാണ് വരാണധികാരിക്ക് ദീപ പത്രിക സമര്‍പ്പിച്ചത്.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മരണപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ കെ നഗറിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഡിസംബര്‍ 21 നാണ് ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 24 ന് ഫലം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha


























