ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലികൾ മാറ്റിവച്ചു

ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ഇന്ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. ഓഖി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റാലി റദ്ദാക്കിയത്.
സൂറത്തില്‍ ഇന്ന് വൈകുന്നേരം നടത്താന്‍ തീരുമാനിച്ചിരുന്ന മോദിയുടെ റാലി ഡിസംബര്‍ ഏഴിലേക്ക് മാറ്റിയെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു സന്നദ്ധരായിരിക്കണമെന്നു ബിജെപി പ്രവര്‍ത്തകരോടു മോദി ട്വിറ്ററില്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
മോര്‍ബി, ധ്രംഗാധ്ര, സുരേന്ദ്ര നഗര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ട പരിപാടികളാണ് രാഹുല്‍ ഗാന്ധി റദ്ദാക്കിയത്. തീരപ്രദേശത്തെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha


























