കല്യാണ ദിവസം വരന്റെ തനി സ്വഭാവം പുറത്ത് കാണിച്ചു; വധുവും കുടുംബവും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു

ദന്തഡോക്ടറായ മകള്‍ക്കായി പിതാവ് കണ്ടെത്തിയത് ഡോക്ടറായ യുവാവിനെയായിരുന്നു. കാറും സ്വര്‍ണ നാണയങ്ങളും കൈമാറി വിവാഹം ഉറപ്പിച്ചു. പക്ഷേ, കല്യാണദിവസം വരന്‍ വീണ്ടും ഭീമമായ സ്ത്രീധന തുക ആവശ്യപ്പെട്ട് രംഗത്തെത്തി. ഒരു കോടി രൂപയാണ് വരന്‍ ആവശ്യപ്പെട്ടത്. വധു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും തുടര്‍ന്ന് കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
വരനോടു ഫോണിലൂടെ പ്രതിഷേധമറിയിച്ചു വിവാഹത്തില്‍നിന്നു പിന്മാറിയത് കോട്ട മെഡിക്കല്‍ കോളജിലെ സീനിയര്‍ പ്രഫസര്‍ ഡോ. അനില്‍ സക്‌സേനയുടെ മകള്‍ ഡോ. രാശിയാണ്. നയാപുര പൊലീസ് സ്റ്റേഷനില്‍ യുപിയിലെ മൊറാദാബാദിലുള്ള മെഡിക്കല്‍ കോളെജിലെ അസിസ്റ്റന്റ് പ്രഫസറായ വരനും അയാളുടെ ബന്ധുക്കള്‍ക്കുമെതിരെ പരാതിയും നല്‍കി.
തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ സല്‍കരിച്ച് സദ്യ വിളമ്പി കൊടുത്തതിനു ശേഷമാണ് ഈ വിവരം പുറത്തു വിട്ടത്. വിവാഹം മുടങ്ങിയെങ്കിലും ഡോ.രാശിക്കിപ്പോള്‍ അഭിനന്ദനപ്രവാഹമാണ്.
https://www.facebook.com/Malayalivartha


























