മഹാരാഷ്ട്രയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ബുധനാഴ്ച സിങ്കനൂര്‍ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷസേന മാവോയിസ്റ്റുകളെ കീഴ്പ്പെടുത്തിയത്. സുരക്ഷ സേനയുടെ ആക്രമണത്തെ തുടര്‍ന്നു മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതായാണ് സൂചന. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha


























