'നരേന്ദ്ര ഭായിയെപ്പോലെയല്ല, ഞാനൊരു മനുഷ്യനാണ്, തെറ്റുകള്‍ പറ്റാറുണ്ട്': തെറ്റായി നടത്തിയ ട്വീറ്റിന് ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് തെറ്റായി നടത്തിയ ട്വീറ്റിന് ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്റെ എല്ലാ ബിജെപി സുഹൃത്തുക്കളോടും എന്നു പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് തുടങ്ങുന്നത്. നരേന്ദ്ര ഭായിയെപ്പോലെയല്ല, ഞാനൊരു മനുഷ്യനാണ്, എല്ലാ മനുഷ്യരെയുപോലെ ഞങ്ങള്‍ക്കു തെറ്റു പറ്റാറുണ്ട്. അതാണ് ജീവിതത്തെ രസകരമാക്കുന്നത്. അത് ചൂണ്ടിക്കാട്ടിയതിന് നന്ദി. അത് തുടരുക, അതെന്നെ കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി.
ട്വിറ്ററില്‍ കേന്ദ്രസര്‍ക്കാറിനെയും മോദിയെയും നിരന്തരം വിമര്‍ശന മുനയില്‍ നിര്‍ത്തുന്നതിനിടെ കഴിഞ്ഞ ദിവസം രാഹുല്‍ നടത്തിയ ട്വീറ്റാണ് രാഹുലിന് പണിയായത്. ട്വിറ്റര്‍ പോസ്റ്റിലെ കണക്കില്‍ വന്ന പാളിച്ചകളാണ് സംഭവം. ഒരു ദിവസം ഒരു ചോദ്യം എന്ന രീതിയില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പൊളിച്ചടുക്കുന്നതിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം വെച്ചുള്ള ചോദ്യമാണ് തിരിച്ചടിയായത്.രാഹുലിന് കണക്ക് അടിസ്ഥാന തത്വം പോലും അറിയില്ലേ എന്ന് ചോദിച്ച് ബിജെപിക്കാര്‍ പരിഹാസം തുടങ്ങിയതോടെ രാഹുല്‍ സംഭവിച്ച പിഴവ് പരിഹരിച്ച് കണക്ക് ശരിക്ക് കൂട്ടി വീണ്ടും ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























