ഏറ്റവും ശ്രദ്ധേയ സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഇന്ത്യയുടെ താജ്മഹലിന്

യുനസ്‌കോയുടെ പൈതൃക സ്ഥലങ്ങളില്‍ ഏറ്റവും ശ്രദ്ധേയ സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഇന്ത്യയുടെ താജ്മഹലിന്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച പ്രണയത്തിന്റെ ഈ നിത്യസ്മാരകം എട്ടു മില്യണിലേറെ പേരാണ് ഒരു വര്‍ഷം സന്ദര്‍ശിക്കുന്നത്.
ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്. 12-ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി അറിയപ്പെടുന്നത് ആങ്കര്‍വാട്ട് ആണ്. ട്രിപ് അഡ്വൈസര്‍ എന്ന ഓണ്‍ലൈന്‍ യാത്രാ പോര്‍ട്ടലാണ് സര്‍വേ സംഘടിപ്പിച്ചത്.
യുനസ്‌കോയുടെ പ്രകൃതിദത്ത, സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ നിന്ന് ലോകത്താകമാനമുള്ള വിനോദ സഞ്ചാരികള്‍ തെരഞ്ഞെടുത്തവയാണ് ഇവ. ചൈനയുടെ വന്‍ മതിലാണ് മൂന്നാം സ്ഥാനത്ത്. തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്ഥാനവും നേടി. ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടിലെ ഓസ്ചിത്‌സ് ബിര്‍കനൗ മ്യൂസിയം, ക്രാകൗ പൈതൃക പട്ടണം, വിശുദ്ധ നഗരമായ ജറൂസലം എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























