മിശ്രവിവാഹിതരില്‍ ഒരാള്‍ ദളിതെങ്കില്‍ സര്‍ക്കാര്‍ വക സമ്മാനം...

മിശ്ര വിവാഹകരില്‍ ഒരാള്‍ ദളിത് ആണെങ്കില്‍ രണ്ടര ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ സമ്മാനമായി നല്‍കും. രാജ്യത്തെമ്പാടും ദളിതര്‍ക്കെതിരെ പീഡനങ്ങളും അവഗണനയും നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം.
2013ല്‍ ആരംഭിച്ചതാണ് ഈ പദ്ധതി എങ്കിലും അഞ്ചു ലക്ഷം രൂപയും അതില്‍ താഴെയും വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് മാത്രമായിരുന്നു നിലവില്‍ ഈ ആനുകൂല്യം ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ വരുമാനത്തിന് പരിധിയില്ല. ഡോക്ടര്‍ അംബേദ്ക്കര്‍ സ്‌കീം ഫോര്‍ സോഷ്യല്‍ ഇന്റഗ്രേഷന്‍ എന്ന് അറിയപ്പെടുന്ന ഈ പദ്ധതി ദമ്പതികളുടെ ആധാര്‍ കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചായിരിക്കും നടപ്പാക്കുക. ഹിന്ദു ആക്ട് പ്രകാരം വിവാഹിതരായവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം അപേക്ഷിക്കേണ്ടതാണ്.
ആദ്യ വിവാഹത്തിന് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. പല സംസ്ഥാനങ്ങളിലും വരുമാന മാനദണ്ഡം ഇല്ലാതെ തന്നെ ഈ ആനുകൂല്യം നല്‍കി വരുന്നുണ്ട്. അതിന്നാലാണ് കേന്ദ്ര സര്‍ക്കാരും ഈ തീരുമാനത്തിന് മുതിരുന്നതെന്നു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ എത്ര പേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും എന്നതില്‍ വ്യക്തത വന്നിട്ടില്ല.
https://www.facebook.com/Malayalivartha


























