മോള്‍ക്ക് മിഠായി വേണോ... എട്ടു വയസുകാരിയെ ബലമായി മുറിയിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു,രക്ഷിതാക്കളോട് പറഞ്ഞാല്‍ കൊല്ലുമെന്ന് വൃദ്ധന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത 87 കാരനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു.വടക്കന്‍ ഡല്‍ഹിയിലെ നരേല മേഖലയില്‍ താമസിക്കുന്ന വയോധികനെയാണ് പോലീസ് ബലാത്സംഗ കുറ്റം ചുമത്ത് അറസ്റ്റ് ചെയ്തത്.
വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് അടുത്തുള്ള ധാന്യപ്പുരയില്‍ എത്തിച്ചായിരുന്നു ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഡിസംബര്‍ നാലിനാണ് സംഭവം നടന്നത്.
മുഠായി നല്‍കാമെന്ന് പറഞ്ഞ് ബലമായി ധാന്യപ്പുരയിലേക്ക് കുട്ടിയെ കൊണ്ട് പോവുകയായിരുന്നു.പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും വൃദ്ധന്‍ കുട്ടിയെ പറഞ്ഞ് പേടിപ്പിച്ചു.
ധാന്യപ്പുരയ്ക്ക് സമീപമുണ്ടായിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്നിരുന്ന സ്ത്രീ സംഭവം കണ്ടതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.കുട്ടിയെ ബലമായി ധാന്യപ്പുരയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷിയായ സ്ത്രീ പറയുന്നത്. ഇയാള്‍ കുഞ്ഞിനെ ധാന്യപ്പുരയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് കണ്ടുനിന്ന സ്ത്രീ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ആളുകള്‍ ധാന്യപ്പുര വളഞ്ഞ് കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























