ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ ചാക്കിനകത്താക്കി മർദ്ദനം; രണ്ടാനമ്മ പിടിയിൽ

പെൺകുട്ടിയെ നിരന്തരം ചാക്കിനകത്താക്കി മര്‍ദിച്ച രണ്ടാനമ്മ പിടിയിൽ. ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ ചാക്കിലിറക്കി പീഡിപ്പിക്കുന്ന വീഡിയോ വൈറൽ ആയതോടെയാണ് നടപടി.
മൂന്നര വയസുള്ള പെൺകുട്ടിയെ ആണ് രണ്ടാനമ്മ ചാക്കിനകത്താക്കി തൂക്കിപിടിച്ചു പീഡിപ്പിച്ചത്. കുട്ടിയുടെ കരച്ചിലും വീഡിയോയിൽ കേൾക്കാം. ജസ്പ്രീത് കൗർ എന്ന സ്ത്രീക്കെതിരെയാണ് പരാതി. സ്കൂളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചായിരുന്നു പീഡനം.
ഏതാനും മാസം മുമ്പ് രണ്ടാനമ്മ കുഞ്ഞിന്‍റെ കാൽ ഒടിച്ചതായും പറയപ്പെടുന്നു. ചണ്ഡീഗഢിലാണ് സംഭവം. സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ അച്ഛൻ ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അച്ഛൻ രണ്ടാനമ്മയുടെ ഹീന കൃത്യത്തെക്കുറിച്ച് ബോധവാനല്ല.
https://www.facebook.com/Malayalivartha


























