ഇന്ത്യ ചൈന തർക്കം വീണ്ടും ശക്തി പ്രാപിക്കുന്നു ; ചൈനയിലേക്ക് കടന്ന ഇന്ത്യന്‍ ഡ്രോണ്‍ ചൈന തകര്‍ത്തതായി ആരോപണം

ചൈനയുടെ ആകാശത്ത് അതിക്രമിച്ച കടന്ന ആളില്ലാ വിമാനം അടിച്ചു തകര്‍ത്തതായി ചൈന രംഗത്ത്. ചൈനീസ് സൈനീക വക്താവിനെ ഉദ്ധതരിച്ച് ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ ചൈനയുടെ പരമാധികാരം ലംഘിച്ചു. ഇതില്‍ തങ്ങള്‍ എതിര്‍പ്പും താത്പര്യക്കുറവും രേഖപ്പെടുത്തുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇത് എവിടെ വച്ചാണെന്നോ എപ്പോഴാണെന്നോ അവര്‍വ്യക്തമാക്കിയിട്ടില്ല.ഇന്ത്യ തിബറ്റ് അതിര്‍ത്തിയില്‍ ഡോക്ലാമല്‍ ചൈന റോഡ് നിര്‍മ്മിക്കുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധഭീഷണ മുഴക്കി നിര്‍ത്തുകയാണ്. നേരത്തെ ഒരു തവണ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























