ആധാര്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി

സര്‍ക്കാറിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം, ഇനിയും ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയ പരിധി നീട്ടി നല്‍കിയത്. നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha


























