'രാഹുല്‍ ഗാന്ധി ക്ഷേത്ര വിരുദ്ധൻ'; രാഹുല്‍ ഗാന്ധിക്കെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി രംഗത്ത്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി. രാഹുല്‍ ഗാന്ധി ക്ഷേത്ര വിരുദ്ധനാണെന്നും രാഹുല്‍ കുറി ചാര്‍ത്തുന്നതും വിശുദ്ധ വസ്ത്രം ധരിക്കുന്നതും ഇത് മറയ്ക്കാനാണെന്നും മോഡി പറഞ്ഞു. പ്രഥമ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ പൂജ നടത്തിയതില്‍ കപട മതേതരവാദിയായിരുന്ന അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതൃപതി രേഖപ്പെടുത്തിയെന്നും മോഡി കുറ്റപ്പെടുത്തി.
അയോധ്യ കേസില്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ഹാജരാകുന്നതിനേയും സുശീല്‍ മോഡി കുറ്റപ്പെടുത്തി. രാഹുലിന്റെ ക്ഷേത്രവിരുദ്ധ നിലപാടുള്ള വ്യക്തിയാണ് കപില്‍ സിബല്‍ എന്ന് മോഡി പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ അയോധ്യ കേസ് പരിഗണിക്കരുതെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും സുശീല്‍ മോഡി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























