മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... പിതാവിന് 43 വര്‍ഷം തടവുശിക്ഷ

പതിനാലുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 43 വര്‍ഷം തടവുശിക്ഷ. സംഭവത്തില്‍ 48 വയസ്സുള്ള എസ് കാമരാജിനെയാണ് 43 വര്‍ഷം കോടതി ശിക്ഷിച്ചത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തന്റെ മൂന്നാമത്തെ മകളെയാണ് കാമരാജ് പീഡിപ്പിച്ചത്.
2013 ജൂലൈ മുതല്‍ പലപ്പോഴായി ഇയാള്‍ മകളെ പീഡിപ്പിച്ചു വരികയായിരുന്നു. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അമ്മ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയെങ്കിലും കാമരാജിന്റെ ഭീഷണിയെ തുടര്‍ന്ന് പിന്‍മാറി. എന്നാല്‍ 2014 ഡിസംബറില്‍ ഇവര്‍ പരാതി നല്‍കി. ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച കാമരാജ് ജയില്‍മോചിതനായിക്കഴിഞ്ഞാണ് മകളെ പീഡിപ്പിച്ചത്. ഭാര്യ പുറത്ത് പോകുന്ന സമയത്താണ് ഇയാള്‍ മകളെ ഉപദ്രവിച്ചിരുന്നത്. 2015 മാര്‍ച്ചില്‍ ഡിണ്ടിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചു. അനാഥാലയത്തിന് കൈമാറിയ കുട്ടി പിന്നീട് അണുബാധയെ തുടര്‍ന്ന് മരിച്ചു.
https://www.facebook.com/Malayalivartha


























