വനിതാ കോളേജിൽ പെൺകുട്ടികൾക്ക് ജീൻസ്, ജെഗിങ്സ് പോലുള്ള വസ്ത്രങ്ങൾക്ക് വിലക്ക്

വനിതാ കോളജിൽ പെൺകുട്ടികൾ ജീൻസും ജെഗിങ്‌സുംപ്പോലുള്ള പോലുള്ള വസ്ത്രങ്ങൾ ധരിച്ച് കാമ്പസിൽ വരുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പാറ്റ്നയിലെ മഗദ് മഹിളാ കോളജ്. പുതിയ ഡ്രസ്കോഡ് പ്രകാരം പാട്യാല വസ്ത്രങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ജീൻസ്, ജഗിങ്സ് പോലുള്ള വസ്ത്രങ്ങൾ ധരിച്ചുവരാൻ കോളജ് കാമ്പസ് ഷോപ്പിങ് മാൾ അല്ലെന്ന് പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ ഡോ. ശശി ശർമ പറഞ്ഞു. കോളജിൽ വരുമ്പോള്‍ ജീൻസ് ധരിക്കേണ്ട ആവശ്യമില്ലെന്നും ജീൻസ് ധരിക്കുന്നത് വ്യതിചലനമുണ്ടാക്കുമെന്നും പഠിക്കുകയാണെന്ന വികാരമുണ്ടാക്കില്ലെന്നും പ്രിൻസിപ്പൾ പറയുന്നു. പെൺകുട്ടികൾ മെയ്ക്കപ്പും ലിപ്സ്റ്റിക്കും 45 വയസിന് ശേഷം ചെയ്താൽ മതിയെന്ന അഭിപ്രായമാണ് പ്രിൻസിപ്പളിന്.
പാറ്റ്ന സർവകലാശാലക്ക് കീഴിലുള്ള പഴക്കമേറിയ വനിതാ കോളജ് ആണിത്. ഇതുപ്പോലുള്ള വസ്ത്രം ധരിക്കുന്നത് വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത്തരം വസ്ത്രങ്ങൾ അനുചിതമാണെന്നും കോളജ് അധികൃതരും അഭിപ്രായപ്പെടുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























