ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ

ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെക്കന് ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും 89 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കു പോകുന്നത്.
977 സ്ഥാനാര്ത്ഥികളുടെ ജനവിധി ഇന്നു തീരുമാനിക്കും.
24,689 പോളിങ് ബൂത്തുകള് വോട്ടെടുപ്പിനായി സജ്ജീകരിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന് പട്ടീല് എന്നിവരടക്കം ആദ്യഘട്ടത്തില് മത്സരരംഗത്തുണ്ട്. പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് സമാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത 14 മഹാറാലികളാണ് പ്രചാരണത്തിന്റെ അജണ്ട തീരുമാനിച്ചത്.
തെക്കന് ഗുജറാത്തിലെ 31 മണ്ഡലങ്ങളും സൗരാഷ്ട്രകച്ച് മേഖലയിലെ 58 മണ്ഡലങ്ങളുമാണ് നിര്ണ്ണായകം. പട്ടേല് വോട്ടര്മാര്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള് കൂടുതല് ഈ ഘട്ടത്തിലാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് 14ന്. 18ന് ഗുജറാത്തിലെയും ഹിമാചല് പ്രദേശിലെയും വോട്ടെണ്ണല്.
https://www.facebook.com/Malayalivartha


























