യുവ ദന്ത ഡോക്ടര്‍ തൂങ്ങി മരിച്ച നിലയില്‍, കാമുകന്‍ വര്‍ഷങ്ങളായി പ്രണയിച്ചു, മാതാപിതാക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞതിന് ശേഷം യുവതി ജീവനൊടുക്കി

യുവ ദന്ത ഡോക്ടര്‍ തൂങ്ങി മരിച്ചു. ഹൈദരാബാദിന് സമീപം ചൈതന്യപുരിയിലാണ് ദാരുണ സംഭവമുണ്ടായത്. ഗീത കൃഷ്ണ എന്ന 25 കാരിയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയത്.
കാമുകന്‍ നരേഷ് പ്രണയ നാടകം കളിച്ച് വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു ഗീതയുടെ ആത്മഹത്യ. ഇക്കാര്യം മാതാപിതാക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞതിന് തൊട്ടുപിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു.
ജഗതിയാല സ്വദേശിയാണ് ഗീത കൃഷ്ണ. എല്‍ബി നഗറിലാണ് യുവതി പ്രവര്‍ത്തിച്ചുവരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് സ്വദേശത്ത് സംസ്‌കാരം നടന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ കാമുകനായിരുന്ന നരേഷിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയേക്കും.
https://www.facebook.com/Malayalivartha


























